ശബരിമല തീർഥാടകരുടെ ഇടത്താവളമായ ആലപ്പുഴ തുറവൂർ ക്ഷേത്രത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്‌സ് ബോർഡ് വെച്ചതിൽ ഹൈക്കോടതിയുടെ വിമർശനം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റെന്നാൽ ക്ഷേത്രങ്ങളുടെ ഉടമസ്ഥനല്ലെന്ന് മനസ്സിലാക്കണം. നടത്തിപ്പുകാരന്‍റെ ചുമതലയാണ് ഏൽപിച്ചിട്ടുള്ളത്.
തീർഥാടകർ വരുന്നത് ഭഗവാനെ കാണാനാണ്. ഫ്ലക്‌സ് എന്തുകൊണ്ടാണ് എടുത്തുമാറ്റാത്തതെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വാക്കാൽ ചോദിച്ചു. ഇത്തരം നടപടികൾ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.