തിരുവനന്തപുരം: വെടിവച്ചു കൊല്ലാന്‍ അനുമതി നല്‍കിയിട്ടും ശല്യം രൂക്ഷമായ സാഹചര്യത്തില്‍ കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം. ഇതിനായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ നാളെ കേന്ദ്ര മന്ത്രിയെ കാണും.
കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊന്നൊടുക്കാനുള്ള അനുമതി തേടി സംസ്ഥാനം നല്‍കിയ അപേക്ഷയില്‍ കേന്ദ്രം ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പലയിടത്തും കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുകയാണ്.
വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ മൂന്നില്‍ പെടുന്ന വന്യജീവിയാണ് കാട്ടുപന്നി.