ഈയിടെ ‘ടൈംസ് ഓഫ് ഇന്ത്യ’ അടക്കമുള്ള പ്രമുഖ ദിനപത്രങ്ങളുടെ ഒന്നാം പേജിലും വിവിധ ചാനലുകൡലും പ്രത്യക്ഷപ്പെട്ട ‘പാന്‍ ബഹാര്‍’ പരസ്യം പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. പാന്‍ മസാല ബ്രാന്‍ഡായ ‘പാന്‍ ബഹാറി’നു വേണ്ടി ഹോളിവുഡ് നടന്‍ പിയേഴ്‌സ് ബ്രോസ്‌നന്‍ മോഡലായത് അദ്ദേഹത്തിന്റെ ലോകമെങ്ങുമുള്ള ആരാധകരെ ഏറെ അതിശയിപ്പിച്ചു.
പുകയില ഉല്‍പ്പന്നത്തിന്റെ പരസ്യ മോഡലായതിന്റെ പേരില്‍, 1995 മുതല്‍ 2002 വരെയുള്ള ജയിംസ് ബോണ്ടായി സ്‌ക്രീനില്‍ നിറഞ്ഞാടിയ ബ്രോസ്‌നനെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും അതിരൂക്ഷമായാണ് വിമര്‍ശിച്ചത്.
Don’t Miss: ഗോളോ അതോ വെടിയുണ്ടയോ? ആരാധകരുടെ മനസ്സു നിറച്ച ഛേത്രിയുടെ ഗോള്‍ കാണാം
എന്നാല്‍ ഇപ്പോഴിതാ ബ്രോസ്‌നന്‍ തന്നെ, പാന്‍ ബഹാര്‍ ബ്രാന്‍ഡ് തന്നെ വഞ്ചിച്ചതാണെന്ന വിശദീകരണവുമായി രംഗത്തു വന്നിരിക്കുന്നു; ബ്രെത്ത് ഫ്രഷ്‌നര്‍ / ടൂത്ത് വൈറ്റ്‌നര്‍ ഉല്‍പ്പന്നത്തിനു വേണ്ടിയെന്ന പേരിലാണ് പാന്‍ ബഹാര്‍ തന്റെ പ്രതിച്ഛായ ഉപയോഗിച്ചതെന്നും ആരോഗ്യത്തിന് ഹാനികരമാവുന്ന ഉല്‍പ്പന്നത്തിനു വേണ്ടിയാണ് എന്നറിഞ്ഞിരുന്നെങ്കില്‍ കരാറില്‍ ഒപ്പിടുമായിരുന്നില്ലെന്നും പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ബ്രോസ്‌നന്‍ പറഞ്ഞു.
‘വനിതകളുടെ ആരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. തെറ്റിദ്ധരിപ്പിച്ചും അനുവാദല്ലാതെയുമാണ് പാന്‍ ബഹാര്‍ തങ്ങളുടെ പരസ്യത്തിനു വേണ്ടി എന്റെ പ്രതിച്ഛായ ഉപയോഗിച്ചത്. സത്യം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിക്കുമായിരുന്നില്ല.’
വായ്‌നാറ്റം അകറ്റാനും പല്ല് വെളുപ്പിക്കാനുമുള്ള ഉല്‍പ്പന്നം എന്നാണ് പാന്‍ ബഹാര്‍ അധികൃതര്‍ തങ്ങളുടെ ഉല്‍പ്പന്നത്തെ തനിക്ക് പരിചയപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ ആദ്യ ഭാര്യയും മകളും നിരവധി സുഹൃത്തുക്കളും കാന്‍സറിലൂടെ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. വനിതകളഉടെ ആരോഗ്യത്തിനു വേണ്ടിയുള്ള ഗവേഷണങ്ങളെയും മറ്റും പതിറ്റാണ്ടുകളായി പിന്തുണക്കുന്നയാളാണ് ഞാന്‍.’ – ബ്രോസ്‌നന്‍ പറഞ്ഞു.
തന്റെ ഇമേജ് ദുരുപയോഗം ചെയ്ത ബാന്‍ ബഹാറിനെതിരെ നടപടിയെടുക്കുമെന്നും അതുവരെ തന്റെ മാപ്പപേക്ഷ സ്വീകരിക്കണമെന്നും ബ്രോസ്‌നന്‍ അഭിമുഖത്തില്‍ പറഞ്ഞു.