2022ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇത്തവണത്തെ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ക്ക് പങ്കിട്ടു. അലെയ്ന്‍ ആസ്‌പെക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സീലിംഗര്‍ എന്നിവര്‍ക്കാണ് നൊബേല്‍ പുരസ്‌കാരം. ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌ക്കാരം.
ക്വാണ്ടം വിവരം അടിസ്ഥാനമാക്കി പുതിയ സാങ്കേതികവിദ്യയിലേക്ക് വഴി വെട്ടുന്നതിലേക്ക് മൂന്ന് പേരുടെയും പരീക്ഷണങ്ങള്‍ നയിച്ചു.
കഴിഞ്ഞ ദിവസം വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നു. സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വാന്റേ പാബോയ്ക്കാണ് ബഹുമതി ലഭിച്ചത്. മനുഷ്യരുടെ പരിണാമത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.