X

ശാരീരിക അസ്വസ്ഥത; സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിയ പനിയെ തുടര്‍ന്നാണ് സോണിയയെ ആശുപത്രിയിലെത്തിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഈ വര്‍ഷം മൂന്നാം തവണയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജനുവരി 12ന് ശ്വാസകോശ അണുബാധയെ തുടര്‍ന്ന് അവരെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനിയെ തുടര്‍ന്ന് മാര്‍ച്ചിലും സോണിയെ ഇതേ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.ആഗസ്റ്റ് 31ന് മുംബൈയില്‍ നടന്ന ഇന്‍ഡ്യ മുന്നണിയുടെ യോഗത്തില്‍ സോണിയാ ഗാന്ധി പങ്കെടുത്തിരുന്നു. മകന്‍ രാഹുല്‍ ഗാന്ധിക്കൊപ്പമായിരുന്നു സോണിയ യോഗത്തിനെത്തിയത്. അവിടെ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അവര്‍ക്ക് പനി ബാധിച്ചത്.

 

webdesk14: