അസം ബിജെപി കിസാന്‍ മോര്‍ച്ച സെക്രട്ടറി ഇന്ദ്രാനി തഹ്ബില്‍ദാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുതിര്‍ന്ന പാര്‍്ട്ടി നേതാവിനൊപ്പമുള്ള സ്വകാര്യരംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെയാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുവാഹത്തിയിലെ ബമുനിമൈദാം മേഖലയില്‍ ഇന്നലെ രാത്രിയാണ് സംഭവം.
വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ബിജെപി നേതാവുമായി വിവാഹേതര ബന്ധം ഇവര്‍ക്കുണ്ടായിരുന്നതായും ഇരുവരുടെയും ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ആത്മഹത്യയെന്നാണ് വിവരം. പൊലീസ് സംഭവം അന്വേഷിക്കുകയാണെന്നും കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും സെന്‍ട്രല്‍ ഗുവാഹത്തി ഡിസിപി ദീപക് ചൗധരി അറിയിച്ചു.