കോട്ടയം: പ്രശസ്ത നോവലിസ്റ്റും, മംഗളം ഫോട്ടോഗ്രാഫറുമായ ഹരിശങ്കര്‍ (48) അന്തരിച്ചു.
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ സെന്റര്‍ ആശുപത്രി ഐ.സി.യുവിലായിരുന്നു. സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോട്ടയം പ്രസ് ക്ലബ്ബില്‍ പൊതുദര്‍ശനം, തുടര്‍ന്ന് പനച്ചിക്കാടുള്ള വീട്ടിലേക്ക് ( ഋതു ഐക്കര താഴത്ത് ) കൊണ്ടു പോകും.പ്രശസ്ത ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടിയുടെയും, പത്മിനിയമ്മയുടെയും മകനാണ്. റൂബിയാണ് ഭാര്യ. മകള്‍ തമന്ന. സഹോദരങ്ങള്‍ ഋഷിശങ്കര്‍, അമ്മു.