ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പിവി അന്‍വര്‍ എംഎല്‍എക്ക് ആശ്വാസം. പൊലീസ് അന്വേഷണത്തില്‍ അന്‍വറിനെതിരെ യാതൊരു തെളിവും കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല. രാഷ്ട്രീയ നേതാക്കളുടെയും ഉന്നത പൊലീസ് ഉദ്യാഗസ്ഥരുടെയുമടക്കം ഫോണുകള്‍ ചോര്‍ത്തിയെന്നായിരുന്നു അന്‍വറിനെതിരെ വന്ന അന്വേഷണത്തിന് കാരണം.
സംഭവത്തില്‍ കോട്ടയം ജില്ലയിലടക്കം അന്‍വറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ വ്യവസായി മുരുകേശ് നരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പൊലീസിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ പിവി അന്‍വറിനെതിരെ തെളിവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.