ഭുവനേശ്വര്‍: സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ച് പതിനെട്ടുകാരി കൊല്ലപ്പെട്ടു. ഉമ ഒറം എന്ന പെണ്‍കുട്ടിയാണ് സുഹൃത്തിനോടു സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് ദാരുണമായി കൊല്ലപ്പെട്ടത്.നോക്കിയ ലോഗോയിലുള്ള ഹാന്‍ഡ്‌സെറ്റാണ് പൊട്ടിത്തെറിച്ച അപകടമുണ്ടായത്. ഒഡീഷയിലെ ഖേരകാനി ഗ്രാമത്തിലാണ് സംഭവം.
ഫോണ്‍ ചാര്‍ജിലിട്ടാണ് ഉമ സംസാരിച്ചിരുന്നത്. ഇതിനിടെയാണ് ദുരന്തം സംഭവിച്ചത്. നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത്. ബാറ്ററി പെട്ടെന്ന് തീര്‍ന്നു പോകുന്ന ഹാന്‍ഡ്‌സെറ്റായിരുന്നു പെണ്‍കുട്ടി ഉപയോഗിച്ചിരിക്കുന്നത്. ഇതിനാലാണ് ചാര്‍ജിലിട്ട് ഫോണ്‍ വിളിച്ചതെന്നും സഹോദരന്‍ പറഞ്ഞു.
എന്നാല്‍ ഈ ഹാന്‍ഡ്‌സെറ്റ് വ്യാജ ഫോണ്‍ ആണെന്നും സംശയമുയരുന്നുണ്ട്. സംഭവത്തില്‍ ദുഃഖമുണ്ടെന്ന് നോക്കിയ അധികൃതര്‍ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.