രാജ്യത്ത് ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ ഉല്പാദിപ്പിച്ച് വിതരണം ചെയ്ത 70 ലധികം മരുന്ന് കമ്പനികൾക്കെതിരെ നടപടി. ഉസ്‌ബെക്കിസ്ഥാൻ, ഗാംബിയ, അമേരിക്ക എന്നിവിടങ്ങളിൽ ഇന്ത്യൻ മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് പരാതി ഉയർന്നതോടെയാണ് നടപടി. മരുന്ന് കമ്പനികളിൽ നടത്തിയ റെയ്ഡിനൊടുവിൽ 20 സംസ്ഥാനങ്ങളിലെ 203 ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിലവാരമില്ലാത്ത മരുന്ന് നിർമിക്കുന്നതായി കണ്ടെത്തിയിരുന്നു. ആന്ധ്രപ്രദേശ്, ബീഹാർ, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കമ്പനികളായിരുന്നു ഈ പട്ടികയിൽ ഉണ്ടായിരുന്നത്.
ആദ്യ ഘട്ടത്തിൽ, 76 കമ്പനികൾക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചു, അതിൽ 18 സ്ഥാപനങ്ങളുടെ മരുന്ന് നിർമ്മാണ ലൈസൻസ് റദ്ദാക്കുകയും അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.