നിരോധിത സംഘടനയുടെ ഹര്‍ത്താല്‍ അക്രമത്തിന്‍രെ പേരില്‍ നടക്കുന്ന ജപ്തി നടപടിയെ നേരിടുമെന്ന് എസ്.ഡി.പി.ഐ .ആരും ഇക്കാര്യത്തില്‍ വഴിയാധാരമാകില്ലെന്ന് സംഘടനയുടെ ദേശീയ പ്രസിഡന്റ് എം.കെഫൈസി കൊച്ചിയില്‍ സമ്മേളനത്തില്‍ പറഞ്ഞു.
ജപ്തി നടപടി കൊണ്ട് സന്തോഷിക്കുന്നവരോട് പറയാനുള്ളത്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ജപ്തിയുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്ന് ഫൈസി പറഞ്ഞു.
ഹൈക്കോടതിയുടെ ഇടപെടല്‍ കാരണം ഹര്‍ത്താല്‍ അക്രമത്തില്‍ നഷ്ടം നേരിട്ട 5.20 കോടിയുടെ സ്വത്താണ് ജപ്തിയിലൂടെ ഈടാക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന റവന്യൂ നടപടികള്‍ വലിയതോതില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.സെപ്തംബറില്‍ നടന്ന ഹര്‍ത്താലില്‍ വന്‍തോതില്‍ കെ.എസ്.ആര്‍.ടി.സിബസ്സുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെപേരില്‍ നിരപരാധികളുടെയുള്‍പ്പെടെ വീടുകളും ഇടതുപക്ഷസര്‍ക്കാര്‍ ജപ്തിചെയ്യുകയുണ്ടായി.
സി.പി.എം -എസ്.ഡി.പി.ഐ സഖ്യത്തിന്റെ പേരിലാണ് ജപ്തി നീട്ടിക്കൊണ്ടുപോയതെന്ന് പരാതിയുയര്‍ന്നിരുന്നു.