മലപ്പുറത്ത് നിലമ്പൂരിലും കൊണ്ടോട്ടിയിലും പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരുടെ വീട്ടില്‍ എന്‍ഐഎ പരിശോധന. നിലമ്പൂരില്‍ ചന്തക്കുന്നു സ്വദേശി ശരീഫ് എന്ന ആളുടെ വീട്ടില്‍ ആയിരുന്നു പരിശോധന. ഇവിടെ നിന്നും രേഖകള്‍ പിടിച്ചെടുത്തു. ശരീഫ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതേസമയം, കാസര്‍ഗോഡ് മഞ്ചേശ്വരം കുഞ്ചത്തൂരിലും എന്‍ഐഎ പരിശോധന നടത്തി. കുഞ്ചത്തൂരിലെ മുനീറിന്റെ വീട്ടിലാണ് റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്.