പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തില്‍ സംസ്ഥാനത്തിന്റെ തുടര്‍ ഉത്തരവ് പുറത്തിറങ്ങി. കലക്ടര്‍മാരേയും ജില്ലാ പൊലിസ് മേധാവികളേയും നിരോധനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തി. ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. യു.എ.പി.എ സെക്ഷന്‍ 7,8 പ്രകാരമാണ് ഉത്തരവ്.
ഫി.എഫ്.ഐയുടെ ഓഫിസുകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. അതോടൊപ്പം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന നടപടികളും സ്വീകരിക്കും.
രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കഴിഞ്ഞ ദിവസം നിരോധിച്ച്. 5 വര്‍ഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരോധനം.
ഈ നിരോധനം പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ബാധകമാണ്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഫൗണ്ടേഷന്‍ കേരള, ജൂനിയര്‍ ഫ്രണ്ട്, ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍, എന്‍ സി എച്ച് ആര്‍ ഒ, നാഷണല്‍ വ്യുമണ്‍സ് ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, ജൂനിയര്‍ ഫ്രണ്ട് എന്നിവയാണ് ആ അനുബന്ധ സംഘടനകള്‍.
രാജ്യവ്യാപക റെയ്ഡിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണ്.