കോഴിക്കോട്ട് വടകരയിലും നാദാപുരത്തും പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പൊലീസ് അടച്ചുപൂട്ടി സീല്‍ ചെയ്തു. വടകരയില്‍ പിഎഫ്‌ഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സര്‍വീസ് ട്രസ്റ്റ്, നാദാപുരത്തെ പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ പേരുകളിലുള്ള ഓഫീസാണ്
സീല്‍ ചെയ്തത് . നാദാപുരം ഡിവൈഎസ്പി വി.വി ലതീഷിന്റെ നേതൃത്വത്തിലാണ് നടപടി.
പോപുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഓഫിസുകളും മറ്റു സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള നടപടി സംസ്ഥാനത്ത് ആരംഭിച്ചത്.
കഴിഞ്ഞ ദിവസമാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തില്‍ സംസ്ഥാനത്തിന്റെ തുടര്‍ ഉത്തരവ് പുറത്തിറക്കിയത്. ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. യു.എ.പി.എ സെക്ഷന്‍ 7,8 പ്രകാരമാണ് ഉത്തരവ്.
രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കഴിഞ്ഞ ദിവസം നിരോധിച്ച്. 5 വര്‍ഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരോധനം.