പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സംസ്ഥാനസര്‍ക്കാരിന്റെ അയഞ്ഞ നിലപാടിനെതിരെ ഹൈക്കോടതി . അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാതെ നഷ്ടപരിഹാരം ഈടാക്കുന്നത് വൈകിക്കുന്നതിനെയാണ് കോടതി വിമര്‍ശിച്ചത്.
ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് സംഘാടകരായ പോപ്പുലര്‍ഫ്രണ്ട് ഭാരവാഹികളുടെ സ്വത്ത് കണ്ടുകെട്ടണമെന്ന വിധി നടപ്പാക്കാന്‍ ആറുമാസം കൂടി സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ് കോടതിയെ ചൊടിപ്പിച്ചത്. സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്നും വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ചീഫ ്‌സെക്രട്ടറിയോടെ നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ സെപ്തംബര്‍ 23ന് നടന്ന ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളടക്കം നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെയും ജനറല്‍ സെക്രട്ടറി അബ്ദുല്‍സത്താറിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നതാണ ്ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കാതിരിക്കുന്നത്.