പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലില്‍ ഇടപെട്ട് ഹൈക്കോടതി. ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മുന്‍കൂട്ടി അറിയാതെയുള്ള ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു. ഹര്‍ത്താലിന്റെ പേരില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.
ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്. പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസി അടക്കമുള്ള ബസ്സുകളുടെ ചില്ലുകള്‍ എറിഞ്ഞു പൊട്ടിച്ചിട്ടുണ്ട്. റോഡ് ഗതാഗതം തടസപ്പെടുത്തുകയും വിവിധയിടങ്ങളില്‍ സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്തു എന്ന് അറിയാന്‍ കഴിയുന്നു.
രാജ്യവ്യാപകമായി എന്‍ ഐ എ നടത്തിയ അറസ്റ്റിലും റെയ്ഡിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഇന്ന് രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.