X
    Categories: MoneyNews

പി.എഫില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണം വരുന്നു

ഡല്‍ഹി: എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണം വരുന്നു. ജോലിയില്‍ നിന്ന് വിട്ട് രണ്ട് വര്‍ഷം കഴിഞ്ഞ് മാത്രമേ പെന്‍ഷന്‍ വിഹിതം പിന്‍വലിക്കാന്‍ അനുവദിക്കാവുവെന്നാണ് നിര്‍ദ്ദേശം. പെന്‍ഷന്‍ നിയന്ത്രണത്തിലും പിഎഫ് നിക്ഷേപത്തിന്റെ പലിശയിലും ഇന്ന് ചേരുന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗം അന്തിമ തീരുമാനം എടുക്കും.

നിലവില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പെട്ട സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ജോലിയില്‍ നിന്ന് വിടുതല്‍ നേടി രണ്ടുമാസത്തിനകം വിഹിതം പിന്‍വലിക്കാം. എന്നാല്‍ ഇത് ഉയര്‍ന്ന പെന്‍ഷന്‍ തുക ലഭിക്കുന്നതിന് തടസമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിയന്ത്രണത്തിനുള്ള നീക്കം.

സാമൂഹ്യ സുരക്ഷാ കോഡിന്റെ അടിസ്ഥാനത്തില്‍ പുതിയ പെന്‍ഷന്‍ പദ്ധതി തയ്യാറാക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

Test User: