ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്.
29 ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ബുധനാഴ്ചയിലെ വിലവര്‍ധന. ഇതുപ്രകാരം ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 83.97 രൂപ നല്‍കണം. ഡീസലിനാകട്ടെ 74.12 രൂപയുമാണ് വില. കോഴിക്കോട്ടാകട്ടെ 84.42 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 78.48 രൂപയും നല്‍കണം.
കോവിഡ് വാക്സിന് വിതരണത്തിന് തയ്യാറായതോടെ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 53,86 ഡോളര്‍ നിലവാരത്തിലെത്തി.