X
    Categories: CultureMoreViews

രാജ്യത്ത് പെട്രോള്‍ വില 85 കടന്നു; ഡീസല്‍ വിലയിലും കുതിപ്പ്

ന്യൂഡല്‍ഹി: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. തുടര്‍ച്ചയായ അഞ്ചാംദിവസും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചു. ഇന്നലെ മാത്രം പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 85 രൂപ 47 പൈസയും ഡീസലിന് 73 രൂപ 90 പൈസയുമാണ് ഇന്നലെ ഈടാക്കിയത്. ഇന്ധന വില ഏറ്റവും കുറവുള്ള ഡല്‍ഹിയില്‍ പെട്രോളിന് 78 രൂപ അഞ്ച് പൈസയും ഡീസലിന് 69 രൂപ 61 പൈസയുമായി റെക്കോര്‍ഡിലെത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ പെട്രോള്‍ വില 81 രൂപയ്ക്കു മുകളിലെത്തി. ഈ ജില്ലകളില്‍ ഡീസല്‍വില 74 രൂപക്ക് മുകളിലാണ്. ഈ മാസം ആദ്യ ആഴ്ചയില്‍ ഡീസല്‍ വിലയില്‍ 78 പൈസ കൂടിയിരുന്നു. 68 പൈസ പെട്രോള്‍ വിലയും ഉയര്‍ന്നു. ജൂലൈയില്‍ ഡീസല്‍വില 50 പൈസയാണ് ഉയര്‍ന്നതെങ്കില്‍ ഈ മാസം രണ്ടര രൂപയോളം വര്‍ധിച്ചു. പെട്രോള്‍ വിലയിലും രണ്ടു രൂപയുടെ വര്‍ധന ആഗസ്റ്റില്‍ ഇതുവരെയുണ്ട്. പ്രളയ ദിനങ്ങളിലും വില നേരിയ തോതില്‍ വര്‍ധിച്ചിരുന്നു. ആഗസ്റ്റില്‍ ഇതുവരെ ഒരു പൈസയുടെ കുറവുപോലും ഇന്ധന വിലയില്‍ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: