കൊച്ചി: തുടര്‍ച്ചയായ പത്താം ദിവസവും സംസ്ഥാനത്ത് ഇന്ധന വില കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്.
ഡീസലിന് 2 രൂപ 70 പൈസയും പെട്രോളിന് 1 രൂപ 45 പൈസയുമാണ് പത്ത് ദിവസം കൊണ്ട് വര്‍ധിച്ചത്. കൊച്ചിയില്‍ 88.91 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് വില. ഡീസലിന് 84 രൂപ 42 പൈസ വര്‍ധിച്ചു.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതിനാലാണ് ഇന്ധനവില കൂടുന്നത് എന്നാണ് എണ്ണക്കമ്പനികളുടെ ന്യായീകരണം.