മുംബൈ: ബിഹാര്‍ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പും കഴിഞ്ഞതിന് പിന്നാല്‍ വീണ്ടും ഇന്ധനവില ഉയരുന്നു. തുടര്‍ച്ചയായി നാലാം ദിവസമാണ് പെട്രോളിനും ഡീസലിനും വിലകൂട്ടുന്നത്. പെട്രോളിന് ഏഴു പൈസയും ഡീസലിന് 18 പൈസയുമാണ് തിങ്കളാഴ്ച വര്‍ധിപ്പിച്ചത്.
ഇതോടെ മുംബൈയില്‍ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73 രൂപയുമായി. ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ കോഴിക്കോട് 81.93 രൂപ നല്‍കണം. ഡീസലിനാകട്ടെ 75.42 രൂപയും.
രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. നാലു ദിവസംകൊണ്ട് പെട്രോളിന് 40.07 പൈസയും ഡീസലിന് 79 പൈസയും വര്‍ധിച്ചു.
പെട്രോള്‍ വില സെപ്റ്റംബര്‍ 22 മുതലും ഡീസല്‍ വില ഒക്ടോബര്‍ രണ്ടു മുതലും വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.