ഇന്ധന സെസ് വഴി വന്‍വരുമാനമുണ്ടാക്കാമെന്ന മോഹത്തിന് തിരിച്ചടി. സംസ്ഥാനത്ത് കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ സെസ് നടപ്പാക്കിയതുമൂലം വില്‍പന 1.50 കോടിയോളം ലിറ്റര്‍ ഇടിഞ്ഞു. പെട്രോളിനും ഡീസലിനും 2 രൂപ വീതമാണ് സെസ് ഏര്‍പെടുത്തിയത്. ഇതിലൂടെ 300 കോടിയോളം രൂപയാണ് സര്‍ക്കാരിന് വരുമാനത്തില്‍ കുറവുവന്നിരിക്കുന്നത്. സ്വകാര്യവാഹനങ്ങള്‍ എണ്ണയടിക്കുന്നത് കുറച്ചതും ചരക്കുവാഹനങ്ങള്‍ പുറത്തുനിന്നാക്കിയതുമാണ് വരുമാനം കുറയാന്‍ കാരണം. മാര്‍ച്ചില്‍ 26.66 കോടി ലിറ്റര്‍ ഡീസല്‍ വിറ്റയിടത്ത് ഏപ്രിലില്‍ 20.28 കോടി ലിറ്ററായി കുറഞ്ഞു. പെട്രോള്‍ 21.21 കോടിയായിരുന്നത് 19.73 ആയും കുറഞ്ഞു.
സാമൂഹികസുരക്ഷാപെന്‍ഷന്‍ നല്‍കാന്‍ വേണ്ടിയാണെന്നായിരുന്നു സര്‍ക്കാര്‍ സെസ് ഏര്‍പെടുത്തുന്നതിന് പറഞ്ഞ ന്യായം. ഇതോടെ മറ്റ് സംസ്ഥാനങ്ങളെ വെച്ച് കേരളത്തില്‍ ഇന്ധന വില മൂന്നുരൂപയോളം കൂടുതലാണ്. 110 രൂപയോളമാണ് കേരളത്തിലെ പെട്രോള്‍വില. 100 രൂപ ഡീസലിനും. മാഹിയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും ഡീസലടിച്ചാണ ്‌ലോറികള്‍ മിക്കതുമിപ്പോള്‍ കേരളത്തിലെത്തുന്നത്.
ഇന്ധനസെസ് തിരിച്ചടിച്ചു, സര്‍ക്കാരിന് വരുമാനം കുറഞ്ഞു
Related Post