ന്യൂഡല്‍ഹി: ദിവസേനയുള്ള വിലനിശ്ചയിക്കല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെട്രോള്‍ പമ്പ് ഉടമകള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 13ന് പെട്രോള്‍ വിതരണക്കാര്‍ പമ്പുകളടച്ച് പ്രതിഷേധിക്കും.
ദിവസേനയുള്ള വിലനിശ്ചയിക്കല്‍ പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളെയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പെട്രോളിയം വിതരണക്കാരുടെ സംഘടന അറിയിച്ചു.