എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ഈ മാസം 13ന് രാജ്യവ്യാപകമായി പമ്പുകള്‍ അടച്ചിടുമെന്ന് യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് ഭാരവാഹികള്‍ അറിയിച്ചു. ഇന്ധനവില കുറക്കാന്‍ തീരുമാനമായില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാലത്തേക്ക് സമരണം ആരംഭിക്കാനാണ് നീക്കം. പെട്രോളിയം ഡീലര്‍മാരുടെ മൂന്ന് ദേശീയ സംഘടനകള്‍ ചേര്‍ന്നതാണ് യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട്. ഏകദേശം 54000ത്തോളം പെട്രോള്‍ പമ്പുകളാണ് ഈ സംഘടനക്കു കീഴിലുള്ളത്. കാലഹരണപ്പെട്ട മാര്‍ക്കറ്റിങ് ഡിസിപ്ലിന്‍ ഗൈഡന്‍സ് നിയമം ഉപേക്ഷിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരിക, പെട്രോള്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളിലൂടെ ഹോം ഡെലിവറി നടത്താനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.