കൊച്ചി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയത് ഇന്ത്യയിലും പ്രതിഫലിക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് ആറു രൂപയെങ്കിലും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ക്രൂഡോയിലിന് നിലവിലെ വില തുടരുകയാണെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം വ്യക്തമാക്കിയിട്ടുണ്ട്.സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് സംസ്‌കരണ ശാലകള്‍ക്കു നേരെ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിലാണ് എണ്ണവില കുതിച്ചുയര്‍ന്നത്. ബ്രെന്റ് ക്രൂഡിന്റെ യൂറോപ്പിലെ ഫ്യൂച്ചേഴ്‌സ് വില വീപ്പയ്ക്ക് 71.95 ഡോളറായാണ് തിങ്കളാഴ്ച ഉയര്‍ന്നത്. ഒറ്റയടിക്ക് 19 ശതമാനത്തിലേറെ വര്‍ധനയാണ് വിലയിലുണ്ടായത്.