ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍. കേരളത്തില്‍ ഡീസല്‍ വില ലിറ്ററിന് 70 രൂപ കടന്നപ്പോള്‍ ഡല്‍ഹിയില്‍ ഇന്ന് 64.69 രൂപയാണ് വില. പെട്രോളിന് 73.83 രൂപയുമായി. മുംബയില്‍ ഡീസലിന് 68.89 രൂപയായി. 81.69 രൂപയാണ് പെട്രോള്‍ വില. ഇന്ത്യയിലെ നാല് മെട്രോ നഗരങ്ങളിലും വില സര്‍വകാല റെക്കോര്‍ഡിലാണ്.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോളിനും ഡീസലിനും ഏറ്റവും ഉയര്‍ന്ന നിരക്ക് ഇപ്പോള്‍ ഇന്ത്യയിലാണ്. ഇന്ത്യയില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത് വില്‍ക്കുന്ന നേപ്പാളില്‍ ഇന്ത്യയിലെക്കാള്‍ കുറഞ്ഞ വിലയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചാര്‍ത്തുന്ന വരുന്ന നികുതിയാണ് വില വര്‍ധനയുടെ പ്രധാന കാരണം.
കേന്ദ്രബജറ്റിന് മുമ്പ് പെട്രോളിയം മന്ത്രലയം എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്ന നിര്‍ദേശം ധനകാര്യമന്ത്രി ജെയ്റ്റിലി നല്‍കിയെങ്കിലും കോര്‍പറേറ്റുകളുടെ കൊള്ളലാഭം തടയാന്‍ അദ്ദേഹത്തിന് ഒരു ഭാവമില്ല. രാജ്യാന്തര വില കൂട്ടുന്നുവെന്ന മുടന്തന്‍ ന്യായം തന്നെയാണ് എണ്ണ കമ്പനികള്‍ ഇപ്പോഴും പറയുന്നത്. എന്നാല്‍ ഈ വാദം പൂര്‍ണ്ണമായും തെറ്റാണ്.
ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ഇന്നത്തെ വില ബാരലിന് 69.78 ഡോളറാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ കൂടിയത് 0.6 ശതമാനം മാത്രം. റെഡി മാര്‍ക്കറ്റില്‍ 65.20 ഡോളര്‍ മാത്രമാണ് വില. എന്നാല്‍ ക്രൂഡിന്റെ വില 140 ഡോളര്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടിയ വിലയ്ക്കാണ് കമ്പനികള്‍ ഇപ്പോള്‍ ഡീസലും പെട്രോളും വില്‍ക്കുന്നത്. അന്ത്രാരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഭീകരമായി കൂടി എന്ന രീതിയിലാണ് വില കൂട്ടുന്നത്. അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു ഡോളര്‍ കൂടിയാലും ഉല്പാദന ചെലവില്‍ അത് വന്‍ തോതില്‍ പ്രതിഫലി്ക്കില്ല എന്ന വസ്തുത മനപൂര്‍വ്വം മറച്ചു പിടുക്കുകയാണ്. രാജ്യത്തെ പൗരമാന്‍മാരുടെ പണം എണ്ണ കമ്പനികള്‍ കൊള്ളയടിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.