X

സംസ്ഥാനത്ത് പെട്രോളിന് റെക്കോര്‍ഡ് വില

തിരുവനന്തപുരം: സംസഥാനത്ത് പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡ് നിരക്കില്‍. തലസ്ഥാന നഗരിയായ തിരുവനന്തരത്ത് പെട്രോളിന് വില 78.47 രൂപ. 2013 ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2013 ല്‍ കൊച്ചിയിലാണ് പെട്രോള്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയത്. ഡീസല്‍ വിലയും സര്‍വ്വകാല റെക്കോര്‍ഡിലാണ്. തിരുവനന്തപുരത്ത് ഡീസലിന് 71.33 രൂപയാണ് വില.

ഒരു മാസം കൊണ്ട് പെട്രോളിന് 2.32 രൂപയാണ് വര്‍ധിച്ചത്. അതേ സമയം ഡീസലിന് 3.07 രൂപയും വര്‍ധിച്ചു. ഏപ്രില്‍ ഒന്നിന് ഡിസലിന് 70.08 ഉം പെട്രോളിന് 77.67 രൂപയുമാണ് ഉണ്ടായിരുന്നത്. അതേസമയം ഈമാസം ഒ്ന്നിന്ു ശേഷം മാത്രം പെട്രോള്‍ വില 50 പൈസയിലധികവും ഡീസല്‍ വില ഒരു രൂപയ്ക്കു മുകളിലും കൂടി.

പെട്രോളിന് ഡല്‍ഹിയില്‍ 74.50 ഉം മുംബൈയില്‍ 82.35 ഉം ചെന്നൈയില്‍ 77.29 ഉം കൊല്‍ക്കത്തയില്‍ 77.20 ഉം രൂപയാണ് ഇന്നത്തെ വില. ഡീസലിന് ഡല്‍ഹിയില്‍ 65.75, കൊല്‍ക്കത്തയില്‍ 68.45, മുംബൈയില്‍ 70.01 ചെന്നൈ 69.37 രൂപയുമാണ് ലിറ്ററിന് വില.

രാജ്യാന്തര തലത്തില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതാണു വിലക്കയറ്റത്തിനു കാരണം. രാജ്യാന്തര തലത്തില്‍ 2014നു ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലാണ് എണ്ണവില.

chandrika: