X

രാജ്യത്ത് പെട്രോള്‍ വില 120ലേക്ക്; തീരാദുരിതത്തിലേക്ക് ജനം

ന്യൂഡല്‍ഹി: ജനങ്ങളെ തീരാദുരിതത്തിലേക്ക് തള്ളിവിട്ട് രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. 13 ദിവസത്തിനിടെ പതിനൊന്ന് തവണയാണ് പെട്രോള്‍- ഡീസല്‍ വില വര്‍ധിപ്പിച്ചത്. പെട്രോള്‍ ലിറ്ററിന് 8 രൂപ 71 പൈസയും ഡീസലിന് 8 രൂപ 42 പൈസയുമാണ് ഈ ദിവസങ്ങളില്‍ കൂട്ടിയത്.സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ലിറ്ററിന് കൂട്ടിയത്.ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 115.46 പൈസയും ഡീസലിന് 102.40രൂപയുമായി.

മുംബൈയില്‍ ഇന്നലെ പെട്രോളിന് 84 പൈസ വര്‍ധിച്ച് 118.41 രൂപയിലെത്തി. ഡീസലിന് 85 പൈസ വര്‍ധിച്ച് 102.64 രൂപയായി. നികുതി നിരക്കിനനുസരിച്ച് ഓരോ സംസ്ഥാനത്തും വിലയില്‍ വ്യത്യാസമുണ്ട്. ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 80 പൈസയുടെ വര്‍ധനവുണ്ടായി. പെട്രോള്‍ ലിറ്ററിന് 103.41, ഡീസല്‍- 94.67 എന്നിങ്ങനെയാണ് ഡല്‍ഹിയിലെ നിരക്ക്.

ചെന്നൈ: പെട്രോള്‍- 108.96, ഡീസല്‍-99.04. കൊല്‍ക്കത്ത: പെട്രോള്‍- 113.03, ഡീസല്‍-97.82. ഭോപ്പാല്‍: പെട്രോള്‍- 115.96, ഡീസല്‍- 99.10. ഹൈദരാബാദ്: 117.23, 103.32. ജയ്പൂര്‍: 115.83, 98.88. ലക്‌നൗ: 103.25, 94.82. നാസിക്: 118.74, 101.43. പറ്റ്‌ന: 114.16, 99.07. കോഴിക്കോട്: 113.19, 100.15. എന്നിങ്ങനെയാണ് മറ്റു പ്രധാന നഗരങ്ങളിലെ നിരക്ക്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വിലയില്‍ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധന വില കൂട്ടുന്നതില്‍ പ്രതിഷേധം ശക്തമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ 137 ദിവസം വില വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇന്ധനവില കുതിക്കാന്‍ തുടങ്ങി. ഇതോടെ അവശ്യ സാധനങ്ങള്‍ക്കും വില ഉയരുകയാണ്.

Test User: