തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 29 പൈസയാണ് കൂട്ടിയത്. ഡീസല്‍ വിലയില്‍ 16 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്.
ഇന്ധനവില വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് യഥാക്രമം 82.44 രൂപ, 79.13 എന്നിങ്ങനെ വര്‍ധിച്ചു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 80.66 ആയി ഉയര്‍ന്നു. കോഴിക്കോട് 80.99 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വിലയിലും ഈ രണ്ടു നഗരങ്ങളില്‍ വ്യത്യാസമുണ്ട്. 77.38,77.74 എന്നിങ്ങനെയാണ് ഈ രണ്ടു നഗരങ്ങളിലെ ഡീസല്‍ വില. രാജ്യതലസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 80.43, 80.57 എന്നിങ്ങനെയാണ് വില.