കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് ലിറ്ററിന് 20 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്. മൂന്ന് ദിവസത്തിനിടെ പെടോളിന് 50 പൈസയിലധികവും ഡീസലിന് 70 പൈസയുമാണ് ഉയര്‍ന്നത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84 രൂപ 86 പൈസയായി ഉയര്‍ന്നു. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 78 രൂപ 81 പൈസ നല്‍കണം. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കൊച്ചിയിലും വില വര്‍ധിച്ചിട്ടുണ്ട്.83 രൂപ രണ്ടു പൈസയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 77 രൂപ ആറു പൈസ നല്‍കണം. കോഴിക്കോട് 83 രൂപ 37 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 77 രൂപ 43 പൈസ നല്‍കണം.