സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധനസെസ് കുറയ്ക്കുമൊ എന്നതില്‍ തീരുമാനം ഇന്ന്. ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയുടെ മറുപടിയിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിലപാട് അറിയിക്കുക. സെസ് കുറയ്ക്കുന്നതിനെ ധനവകുപ്പ് ശക്തമായി എതിര്‍ക്കുന്നുണ്ട്. അങ്ങേയറ്റം ജനദ്രാഹപരമായ രീതിയിലാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചത്.
ഇന്ധന സെസ് വര്‍ധന ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായി കഴിഞ്ഞു. ഇന്ധന വില വര്‍ധനവിനെതിരെ കേന്ദ്ര ഗവണ്‍മെന്റിനെ കുറ്റം പറഞ്ഞിരുന്ന സര്‍ക്കാരാണിപ്പോള്‍ ഒറ്റയടിക്ക് പെട്രോള്‍-ഡീസല്‍ സെസ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ധന സെസിനെതിരെ പ്രതിപക്ഷ എം എല്‍ എ മാര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന സത്യാഗ്രഹ സമരം തുടരുകയാണ്.