X
    Categories: indiaNews

320 ദിവസങ്ങളില്‍ 60 ദിവസം മാത്രമാണ് പെട്രോള്‍ വില വര്‍ധിച്ചത്, 20 ദിവസം കുറഞ്ഞു; കേന്ദ്ര പെട്രോളിയം മന്ത്രി

പെട്രോള്‍ വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ലോക്ക് ഡൗണ്‍ സമയത്ത് പെട്രോളിയം ആവശ്യവും നിരക്കും രാജ്യാന്തര തലത്തില്‍ കുറഞ്ഞു. ഇപ്പോള്‍ വീണ്ടും പഴയ അവസ്ഥയിലേക്കെത്തി. ഇറക്കുമതിയില്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും മന്ത്രി.

കൊവിഡ് കാലത്ത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം കുറഞ്ഞു. വിലയിലെ നിശ്ചിത ശതമാനം വികസന ആരോഗ്യ ആവശ്യങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നു. സാമ്പത്തിക മേഖല മുന്നോട്ട് പോകാന്‍ വില ഉയര്‍ത്തുന്നത് ആവശ്യമാണെന്നും പെട്രോളിയം മന്ത്രി.

കഴിഞ്ഞ 320 ദിവസങ്ങളില്‍ 60 ദിവസം മാത്രമാണ് പെട്രോള്‍ വില വര്‍ധിച്ചത്.  20 ദിവസം വില കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

 

web desk 1: