തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി ഇന്ധനവിലവര്‍ധിക്കുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 25പൈസയും ഡീസലിന് ലിറ്ററിന് 26പൈസയുമാണ് കൂടിയത്. പുതുക്കിയ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നതോടെ തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍വില 88.58രൂപയായി. തലസ്ഥാനത്ത് ഗ്രാമീണ മേഖലയില്‍ പെട്രോള്‍വില 90രൂപയ്ക്കടുത്തെത്തി.
ചൊവ്വാഴ്ച പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരുന്നു. കൊച്ചിയില്‍ പെട്രോളിന് 86.44 രൂപയും ഡീസലിന് 80.64 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോളിന് 35 പൈസയും ഡീസലിന് 37പൈസയും വര്‍ധിച്ചതിന് പിന്നാലെയാണ് ഇന്നും കൂടിയത്. ഇതോടെ ഈമാസം മാത്രം എട്ടിലധികം തവണ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു.