രണ്ടു ദിവസത്തിനു ശേഷം പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: രണ്ടു ദിവസത്തിനുശേഷം രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്.
തിരുവനന്തപുരത്ത് പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.73 രൂപയും ഡീസലിന് 86.48 രൂപയും വര്‍ധിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടങ്ങളില്‍ സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നില്ല. ഫലപ്രഖ്യാപനത്തിന് വീണ്ടും വിലവര്‍ധനവ് തുടരുകയാണ്‌

Test User:
whatsapp
line