തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച്ച പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഈ മാസം മാത്രം പെട്രോളിന് 2.34രൂപയും ഡീസലിന് 2.77 രൂപയുടേയും വര്‍ധന രേഖപ്പെടുത്തി.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84.40 രൂപയും ഡീസല്‍ വില 78.30 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില 83 രൂപയും ഡീസല്‍ വില 77 രൂപയുമായപ്പോള്‍ കോഴിക്കോട് പെട്രോളിന് 83.08രൂപയും ഡീസലിന് 77.08രൂപയുമായി വില ഉയര്‍ന്നു.