കൊച്ചി: പെട്രോള്‍ വില പത്തു ദിവസത്തിനിടെ 1.24 രൂപ കൂടി. ഡീസല്‍ വില ഉയര്‍ന്നത് 1.91 രൂപയും. ശനിയാഴ്ച തിരുവനന്തപുരത്ത് പെട്രോള്‍ വില 84.13 രൂപയും ഡീസലിന് 77.82 രൂപയുമാണ്. നവംബര്‍ 19 മുതല്‍ ഇന്ധന വില തുടര്‍ച്ചയായി കൂടിക്കൊണ്ടിരിക്കുകയാണ്.
അസംസ്‌കൃ എണ്ണയുടെ വില വര്‍ധനവാണ് ഇന്ധന വില കൂടാന്‍ കാരണം. ബ്രന്‍ഡ് ക്രൂഡോയില്‍ വില വീപ്പക്ക് 48.18 ഡോളറില്‍ എത്തി. കഴിഞ്ഞ ചൊവ്വാഴ്ച 46.23 ഡോളറായിരുന്നു.
കോവിഡ് ലോക്ഡൗണ്‍ ഭാഗമായി ഇന്ധന ഉപഭോഗത്തില്‍ വന്ന കുറവിനെത്തുടര്‍ന്ന് വില താഴ്ന്നതോടെ എണ്ണ ഉല്‍പാദകരായ ഒപെക് ഉല്‍പാദനം വെട്ടിക്കുറച്ചിരുന്നു. ഓരോ ദിവസവും 7.7 ദശലക്ഷം ബാരലിന്റെ കുറവാണ് വരുത്തിയത്. ഇതോടൊപ്പം കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളില്‍ പുറത്തുവന്ന മികച്ച ഫലം ഇന്ധനവില വര്‍ധിക്കാന്‍ കാരണമായി.