X

ഇന്ധനവില വീണ്ടും ഉയര്‍ന്നു; സെഞ്ച്വറിയിലേക്കെന്ന് സൂചന!

കൊച്ചി; തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധന വില കൂടി. പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയും കൂടി. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 91.37 രൂപയും ഡീസലിന് 86.14 രൂപയുമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 കടന്ന് കുതിക്കുകയാണ്.

93.23 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡിസലിന് 86.14 രൂപ നല്‍കണം. കോഴിക്കോട് 91 രൂപ 64 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വാങ്ങാന്‍ 87 രൂപ 03 പൈസയും നല്‍കണം. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ധിപ്പിച്ചു തുടങ്ങിയത്. 18 ദിവസത്തിന് ശേഷം ആദ്യമായാണ് ചൊവ്വാഴ്ച പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായത്. വരും ദിവസങ്ങളും ഇന്ധന വില വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Test User: