X

പതിനേഴ് വയസുകാരിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം; അക്രമത്തിന് പിന്നില്‍ പെണ്‍കുട്ടിയെ ശല്ല്യം ചെയ്തിരുന്ന യുവാവെന്ന് പോലീസ്

പത്തനംതിട്ട: പതിനേഴ് വയസുകാരിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം. രാത്രി എട്ടുമണിയോടെ പത്തനംതിട്ട കടമ്മനിട്ടയിലാണ് സംഭവം. ഗുരുതരമായ പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്ന യുവാവാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

അയല്‍വാസിയായ യുവാവാണ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച യുവാവ് വീട്ടില്‍നിന്ന് ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതിന് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് യുവാവ് പെട്രോള്‍ വാങ്ങിക്കൊണ്ടുവന്ന് ആക്രമണം നടത്തുകയായിരുന്നു.

ഗുരുതരമായ പൊള്ളലേറ്റ പെണ്‍കുട്ടിയെ നാട്ടുകാര്‍ ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. 88 ശതമാനത്തോളം പൊള്ളലേറ്റതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിട്ടുള്ളത്.

chandrika: