X

താജ്മഹലിലെ അടച്ചിട്ട മുറികള്‍ തുറക്കണമെന്ന ഹരജി; അലഹാബാദ് ഹൈകോടതി ഇന്ന് പരിഗണിക്കും

പ്രശ്‌സത ചരിത്ര സ്മാരകമായ താജ്മഹലിലെ അടച്ചിട്ട 22 മുറികള്‍ തുറക്കണമെന്ന ഹരജി അലഹാബാദ് ഹൈകോടതി ഇന്ന് പരിഗണിക്കും. രജനീഷ് സിംഗ് എന്ന ബി.ജെ.പിയുടെ സാമൂഹ്യമാധ്യമ ചുമതലയുള്ള വ്യക്തിയാണ് ആവശ്യവുമായി ലക്‌നോ ബെഞ്ചിനെ സമീപിച്ചത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് അടച്ചിട്ടിരിക്കുന്ന 22 മുറികളെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിക്കണം. വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്നുമാണ് ഹരജിയില്‍ വ്യക്തമാക്കുന്നത്.

താജ്മഹല്‍ ശിവക്ഷേത്രമാണെന്ന് ചില ചരിത്രകാരന്‍മാരും സംഘടനകളും അവകാശവാദപ്പെട്ടതായി ഹരജിയില്‍ ചൂണ്ടികാട്ടുന്നുണ്ട്.

Test User: