X
    Categories: indiaNews

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഹര്‍ജി; ‘ഇതാണോ കോടതിയുടെ ജോലി’ എന്ന് സുപ്രിംകോടതി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി. ഹര്‍ജിക്കാരനെ രൂക്ഷമായ ഭാഷയില്‍ സുപ്രീംകോടതി വിമര്‍ശിച്ചു.

ഇതാണോ കോടതിയുടെ ജോലി, പിഴ ഈടാക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കുന്ന ഇത്തരം ഹര്‍ജികള്‍ എന്തിനാണ് നിങ്ങള്‍ ഫയല്‍ ചെയ്യുന്നത്? ജസ്റ്റിസ് എസ് കെ കൗള്‍, അഭയ് എസ് എന്നിവര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഗോവനഷ് സേവ സദന്‍ എന്ന എന്‍ജിഒ ആണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. പിഴ ചുമത്തുമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഹര്‍ജി പിന്‍വലിച്ചു.

Test User: