യുപിയിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
2017 മുതല്‍ ഉത്തര്‍പ്രദേശില്‍ നടന്ന 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇത് വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലുള്ളത്. കഴിഞ്ഞദിവസം അതീഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അന്വേഷിക്കണമെന്ന് ആവശ്യം ഉയരുന്നത്.