കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനിലെ വിവാദ കത്ത് സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. മുന്‍ കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാറാണ് ഹരജി നല്‍കിയിരിക്കുന്നത്.
വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം അന്വേഷണം നടക്കാന്‍ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനില്‍ എന്നിവരെ എതിര്‍ കക്ഷികളാക്കി ചേര്‍ത്താണ് ഹരജി.