X

കലാപാഹ്വാനം; മേജര്‍ രവിക്കെതിരെ പരാതി

വര്‍ഗീയകലാപം ഉണ്ടാക്കാന്‍ ആഹ്വാനം ചെയ്ത സംവിധായകന്‍ മേജര്‍ രവിക്കെതിരെ പരാതി. സാമൂഹ്യപ്രവര്‍ത്തകനായ അനൂപ് വി.ആര്‍ ആണ് മേജര്‍ രവിക്കെതിരെ പരാതി നല്‍കിയത്. മതപരമായ വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയതിനും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും എതിരെ നടപടിയെടുക്കണമെന്ന് തൃശ്ശൂര്‍ റൂറല്‍ എസ്പിക്ക് സമര്‍പ്പിച്ച പരാതിയില്‍ അനൂപ് പറയുന്നു. മേജര്‍രവിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് അനൂപ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കലാപത്തിന് ആഹ്വാനം ചെയ്യുന്ന മേജര്‍ രവിയുടെ സംഭാഷണം പുറത്തുവരുന്നത്. ഹിന്ദുക്കള്‍ ഉണരണമെന്നാണ് പരാമര്‍ശം. മേജര്‍ രവിയുടെ വര്‍ഗ്ഗീയ പരാമര്‍ശത്തിനും കലാപാഹ്വാനത്തിനുമെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ കനത്ത വിമര്‍ശനമാണ് മേജര്‍രവിക്കെതിരെ ഉയരുന്നത്. സംവിധാകന്‍ എം.എ നിഷാദുള്‍പ്പെടെ മേജര്‍രവിക്കെതിരെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ മതേതര, ജനാധിപത്യ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണ് മേജര്‍ രവി കാര്‍ക്കിച്ച് തുപ്പിയതെന്ന് നിഷാദ് പറഞ്ഞു. ആര്‍.എസ്.എസ് സീക്രട്ട് ഗ്രൂപ്പിലാണ് മേജര്‍രവി കലാപാഹ്വാനം നടത്തിയത്. ഹിന്ദുക്കള്‍ ഉണരണമെന്നും കലാപത്തിന് തയ്യാറെടുക്കണമെന്നുമായിരുന്നു ആഹ്വാനം

chandrika: