സ്‌റ്റോക്‌ഹോം: സാഹിത്യ നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. 2019ലെ സാഹിത്യ നോബേല്‍ ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡക്കിന് ലഭിച്ചു. 2018ലെ നോബേല്‍ പുരസ്‌കാരത്തിന് പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകോര്‍ചുക്കും അര്‍ഹയായി. മീടു വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് 2018ലെയും 2019ലെയും പുരസ്‌കാരങ്ങള്‍ ഒന്നിച്ച് പ്രഖ്യാപിക്കാന്‍ സ്വീഡിഷ് അക്കാദമി തീരുമാനിച്ചത്.