നായ്ക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ 60 ത് കാരൻ തിരിച്ചുകയറുന്നതിനിടെ വീണുമരിച്ചു. പുത്തൂപ്പടി നാരകത്താംകുഴി കൊടുപ്പേൽ വീട്ടിൽ മോഹനൻ പിള്ളയാണ് മരിച്ചത്. വീടിനടുത്തുള്ള പുരയിടത്തിലെ പൊട്ടക്കിണറ്റിലാണ് വീണ നായ്ക്കുട്ടിയെ രക്ഷിക്കാനാണ് കയർകെട്ടി മോഹനൻ പിള്ള 15 അടി ആഴമുള്ള കിണറ്റിലിറങ്ങിയത്. നായ്ക്കുട്ടിയുമായി കയറിൽ പിടിച്ചു തിരികെക്കയറുന്നതിനിടെ വീണ്ടും കിണറ്റിലേക്കു വീഴുകയായിരുന്നു.അഗ്നിരക്ഷാസേന എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണറ്റിൽ വെള്ളമുണ്ടായിരുന്നു. കിണറ്റിലിറങ്ങിയവർ നായ്ക്കുട്ടിയെ രക്ഷപ്പെടുത്തി.
നായ്ക്കുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു
Related Post