പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ മൂന്നു വിദ്യാര്‍ഥികള്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. കളമശ്ശേരി സെന്റ്‌പോള്‍സ് കോളേജ് വിദ്യാര്‍ഥിയായ വിനായകന്‍, ആലുവ വിദ്യാധിരാജ സ്‌കൂള്‍ വിദ്യാര്‍ഥി ശ്രാവണ്‍, അഭിജിത്ത് എന്നിവരാണ് മരിച്ചത്.
ഉച്ചയോടെയാണ് സംഭവം. പെരുമ്പാവൂരിലെ പെട്ടമല പാറമടയില്‍ കുളിക്കാനിറങ്ങിയ നാലംഗസംഘമാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാളെ രക്ഷിച്ചുവെങ്കിലും മൂന്നുപേര്‍ മരണത്തിന് കീഴടങ്ങി. മരിച്ച രണ്ടുപേരെ നേരത്തെ കണ്ടെത്താനായെങ്കിലും മൂന്നാമത്തെ വിദ്യാര്‍ഥിക്കുവേണ്ടി തിരച്ചില്‍ തുടരുകയായിരുന്നു. പാറപൊട്ടിക്കല്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് അടച്ചിട്ട പാറമടയായിരുന്നു ഇത്. ഇവിടെ വിനോദസഞ്ചാരികള്‍ എത്തുന്നത് പതിവായിരുന്നു. വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍.