കോഴിക്കോട്: പെരുമണ്ണയില്‍ നടുറോഡില്‍ യാത്രക്കാരെ തടഞ്ഞ് കയ്യേറ്റത്തിന് ശ്രമിച്ച മദ്യപസംഘത്തെ ചോദ്യം ചെയ്ത എംഎസ്എഫ് സംസ്ഥാന നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനം. വെള്ളിയാഴ്ച രാത്രി 10 മണിയോടെ പെരുമണ്ണ ബൈപാസില്‍ പത്തംഗ സംഘമാണ് നടുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തിയത്. സ്ത്രീകളുള്ള വാഹനങ്ങളടക്കം തടഞ്ഞുനിര്‍ത്തി തെറിവിളിക്കുകയായിരുന്നു.
സമീപത്തെ ലീഗ് ഓഫീസില്‍ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ സംഭവം ചോദ്യം ചെയ്തതോടെ മദ്യപസംഘം അവരെ കയ്യേറ്റം ചെയ്യുകയായിരുന്നു. എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ്, പഞ്ചായത്ത് യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി റിയാസ് പൂത്തൂര്‍മഠം, കബീര്‍ എന്നിവരെയാണ് മദ്യപസംഘം കയ്യേറ്റം ചെയ്തത്.
പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. നിരവധി തവണ കബഹളംകേട്ട് നാട്ടുകാര്‍ കൂടിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തിലെ നാലുപേരെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.ഞ്ചാവ്, മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട യുവാവിന്റെ നേതൃത്വത്തിലാണ് പ്രതികള്‍ വാഹനങ്ങള്‍ തടഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തിയത്.