സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് എട്ടും ഡീസലിന് ഒന്‍പത് പൈസയുമാണ് കൂടിയിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 75.351 രൂപയും ഡീസല്‍ ലിറ്ററിന് 70.387 രൂപയുമാണ് വിലനിലവാരം. അതേസമയം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു.
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ എക്‌സൈസ് നികുതിയും സെസും വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ധനവില കുത്തനെ ഉയര്‍ന്നത്. ഇന്ധന നിരക്കില്‍ ഒരു രൂപ വീതം എക്‌സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസുമാണ് കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്.
ഡല്‍ഹിയില്‍ പെട്രോളിന് 71.97 രൂപയും ഡീസലിന് 65.37 രൂപയുമാണ് നിരക്ക്. മുംബൈയില്‍ പെട്രോളിന് 77.65 രൂപയും ഡീസലിന് 68.55 രൂപയുമാണ് വിലനിലവാരം.