കാലിഫോര്‍ണിയന്‍ പോലീസ് സ്റ്റേഷനിലെ ‘വെൽനസ് ഓഫീസര്‍.’ പോസ്റ്റില്‍ ഇരിക്കുന്നയാളെ കണ്ടാൽ തോന്നുക കൗതുകമായിരിക്കും. കാരണം അതൊരു ഓമനത്വമുള്ള മുയലാണ് .പെര്‍സി എന്ന് പേരുള്ള ഈ മുയൽ പോലീസ് ഓഫീസർക്ക് സ്വന്തമായി പേനയും ഇരിപ്പിടവും പോലീസ് വകുപ്പ് നൽകിയിട്ടുണ്ട്. ജോലിയില്‍ സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ പോലീസുകാര്‍ക്ക് താലോലിക്കാനും അതുവഴി അവരുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാനും സഹായിക്കുക എന്നാണ് പെര്‍സിയുടെ ജോലി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ സട്ടർ കൗണ്ടിയിലെ യുബ സിറ്റിയിൽ ഒരു കേസ് അന്വേഷണത്തിനിടെയാണ് പോലീസ് ഉദ്യോഗസ്ഥർക്ക് ഒറ്റപ്പെട്ടുപോയ ഈ മുയലിനെ ലഭിക്കുന്നത്. മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും ആരും ഏറ്റെടുക്കാന്‍ എത്താത്തതിനെ തുടർന്ന് മുയലിനെ വീണ്ടും യുബ സിറ്റി സ്റ്റേഷനിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.
മുയലിനെ ദത്തെടുത്ത പോലീസുകാർ അവൾക്ക് പെർസി എന്നപേരും ‘വെൽനസ് ഓഫീസര്‍ പദവിയും നൽകി.എല്ലാവര്ക്കും പിന്തുണ നൽകുന്ന ജീവി എന്ന നിലയിലാണ് അവള്‍ക്ക് ‘വെൽനസ് ഓഫീസര്‍’ എന്ന പദവി നൽകിയിരിക്കുന്നതെന്നാണ് യുബ സിറ്റി സ്റ്റേഷൻ അധികൃതർ പറയുന്നത്.