മുംബൈ: ഒരാളെ പോലെ ലോകത്ത് ഒമ്പതു പേരുണ്ടാകുമെന്നാണ് പൊതുവെ പറയപ്പെടാറ്. ഇത് ശരിവെക്കുന്ന സംഭവങ്ങള്‍ പലപ്പോഴും പുറത്തുവരാറുമുണ്ട്. എന്നാല്‍ ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യറായിയുടെ അപരയെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.
പേര്‍ഷ്യന്‍ സൂപ്പര്‍ മോഡലായ മഹ്‌ലാഗ ജബേരിയക്കാണ് ഐശ്വര്യയുടെ രൂപസാദൃശ്യമുള്ളത്. ഐശ്വര്യയുമായി അസാമാന്യ സാദൃശ്യമാണ് ജബേരിയക്കുള്ളത്.
ഇറാന്‍ സ്വദേശിയായ ജബേരിയ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഫോട്ടോയാണ് ഐശ്വര്യ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സാമൂഹമാധ്യമങ്ങളിലും മറ്റും വൈറലാണ് ഐശ്വര്യയുടെ അപരയുടെ ചിത്രം.
ജബേരിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍